രാജീവ് ഗാന്ധി അനുസ്മരണം

നെടുങ്കണ്ടം: തൂക്കുപാലം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും രാജീവ് ഗാന്ധി എസ്.എച്ച്.ജിയുടെയും ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ കെ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി സംഘം പ്രസിഡന്‍റ്​ എം.ടി. തോമസ്, സെക്രട്ടറി അഗസ്റ്റിന്‍ ജോസഫ്, കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റി ഭാരവാഹികളായ സിന്ധു സുകുമാരന്‍ നായര്‍, എം.എ. സിദ്ദീഖ്, കെ. ജയചന്ദ്രന്‍ നായര്‍, കെ.വി. ഐസക്, താഹാഖാന്‍, എന്‍.ജി. രാജു, ഷാഹുല്‍ ഇളപ്പുങ്കല്‍, എസ്. സന്തോഷ് കുമാര്‍, ഡി. സലിന്‍, സി.കെ. ബാബു, ഡെന്നി ജേക്കബ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.