സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

കുമളി: അഴുത അഡീഷനൽ ഐ.സി.ഡി.എസ് സൈക്കോ സോഷ്യൽ കൗൺസിലേഴ്സി‍ൻെറ മേയ്‌ മാസ പദ്ധതിയായ ഉജ്ജ്വലയുടെ ഭാഗമായി ഐ ക്യാൻ പേരിൽ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പെൺകുട്ടികൾക്കും അമ്മമാർക്കും പ്രത്യേകമായി കുമിളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. സെൽഫ് ഡിഫൻസിൽ പ്രത്യേകം പരിശീലനം ലഭിച്ച മൂന്നംഗ വനിത പൊലീസ് അടങ്ങുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടികൾക്ക് പരിശീലനം നൽകി. വണ്ടിപ്പെരിയാർ സി.ഡി.പി.ഒ ആർ. ഗീത വിഷയാവതരണം നടത്തി. നീനു വി.കുര്യൻ, എലീന, പി.എസ്. ശ്രീദേവി, എൻ.ആർ. ഷാനി ജോൺ തുടങ്ങിയവർ പങ്കെടുത്തു. ​ TDL KUMILY കുമളിയിൽ അമ്മമാർക്കും പെൺകുട്ടികൾക്കുമായി നടന്ന സെൽഫ് ഡിഫൻസ് പ്രോഗ്രാമിൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.