തൊടുപുഴ: ഇന്ത്യയുടെ കെട്ടുറപ്പിനായി ഉറച്ചനിലപാട് സ്വീകരിച്ച രാജീവ് ഗാന്ധിയുടെ ഘാതകരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഭരണകൂട താല്പര്യം നീതിയും നിയമവും നിലനിൽക്കുന്ന ഒരു രാജ്യത്തിന് ചേർന്നതല്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു കുറ്റപ്പെടുത്തി. 31ാമത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം.കെ. പുരുഷോത്തമൻ, ഡി.സി.സി സെക്രട്ടറിമാരായ ഷിബിലി സാഹിബ്, പി.എസ്. ചന്ദ്രശേഖരപ്പിള്ള, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, തൂഫാൻ തോമസ്, സെബാസ്റ്റ്യൻ കെ. ജോസ് ജോയ് മൈലാടി തുടങ്ങിയവർ നേതൃത്വം നൽകി. TDL RAJIV GANDHI തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ നടന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം തൊടുപുഴ: ക്രൈസ്റ്റ് ഇ.എൽ.ടി ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ അഞ്ചുവരെ വാക്- ഇൻ കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശീർവാദ് തിയറ്ററിന് സമീപത്തെ ക്രൈസ്റ്റ് ഇ.എൽ.ടിയിൽ നടക്കുന്ന സെമിനാറിൽ ഇന്ത്യയിലെയും വിദേശത്തെയും ജോലി സാധ്യതകളും വിദ്യാഭ്യാസ സാധ്യതകളെയും സംബന്ധിച്ച് വിശദീകരിക്കും. കനേഡിയൻ യൂനിവേഴ്സിറ്റി പ്രതിനിധി ജയിംസ് കുര്യ, കരിയർ ഗുരു സുധീർ പൊറ്റേക്കാട് എന്നിവർ നയിക്കും. പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷന്: 8089899755, 04862-291744. മാനേജിങ് ഡയറക്ടർ ജയ സെറിൻ, അഡ്മിനിസ്ട്രേറ്റർ അമൽജിത്ത്, ഡോ. ആര്യ രാജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.