പീരുമേട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കേരള പ്ലാന്‍റേഷൻ വർക്കേഴ്സ് യൂനിയൻെറ നേതൃത്വത്തിൽ നടത്തിയ രാജീവ് ജ്യോതി സ്മൃതിയാത്ര ശ്രീപെരുമ്പത്തൂരിൽ സമാപിച്ചു. യൂനിയൻ പ്രസിഡന്‍റ് അഡ്വ. ഇ.എം. ആഗസ്തിയുടെ നേതൃത്വത്തിൽ 19ന് തിരിച്ച സ്മൃതിയാത്ര സംഘമാണ് ശ്രീപെരുമ്പത്തൂരിൽ എത്തിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ. അഴകിരി, യൂനിയൻ ജനറൽ സെക്രട്ടറി, ഷാജി പൈനാടത്ത്, വർക്കിങ് പ്രസിഡന്‍റ് പി.ആർ. അയ്യപ്പൻ, കേരള എൻ.ജി.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ, കെ.എ. സിദ്ദീഖ്, റോയി ജോസഫ്, പി. നളിനാഷൻ, എം. ഗണേശൻ, ബോബൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രവിവരണം idl - pmd - 1 രാജീവ് ജ്യോതി യാത്ര ശ്രീപെരുമ്പത്തൂരിൽ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.