ഇടുക്കി: ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ അനധികൃതമായി കൈവശംവെച്ചിരുന്ന ഏലത്തോട്ട പട്ടയഭൂമി സർക്കാർ ഏറ്റെടുത്തു. റീസർവേ നമ്പർ 209/1, 209/2, 205/2 എന്നിവയിൽ ഉൾപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി തിരികെ ഏറ്റെടുക്കാൻ കലക്ടർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. രണ്ടേക്കർ മൂന്ന് സെന്‍റ് വരുന്ന ദേവികുളം ഭൂരേഖ തഹസിൽദാർ നിർദേശിച്ചതനുസരിച്ച് പള്ളിവാസൽ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്. അവധിക്കാല ക്യാമ്പ് ആരംഭിച്ചു കുമളി: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുമളിയിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന രണ്ടുദിവസത്തെ അവധിക്കാല ക്യാമ്പിൻെറ ഉദ്ഘാടനം കലക്ടർ ഷീബ ജോർജ് നിർവഹിച്ചു. കരിയർ ഗൈഡൻസ്, ഭാഷ പരിശീലനം, ആരോഗ്യപരിരക്ഷ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ അധ്യക്ഷതവഹിച്ചു. ആദ്യദിനം നടന്ന കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് ഡയറ്റ് പ്രതിനിധി തങ്കരാജൻ നേതൃത്വം നൽകി. ഭാഷ പരിശീലന ക്ലാസ് കവി കെ.ആർ. രാമചന്ദ്രൻ നയിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ.ആർ. ജനാർദനൻ, ഹെഡ്മിസ്ട്രസ് മല്ലിക, ഡയറ്റ് പ്രതിനിധി തങ്കരാജ്, ശിശുക്ഷേമ സമിതി ജില്ല ട്രഷറർ കെ. രാജു തുടങ്ങിയവർ പങ്കെടുത്തു. TDL COLLECTOR കുമളി ഗവ. സ്കൂൾ ഹാളിൽ നടക്കുന്ന അവധിക്കാല ക്യാമ്പ് കലക്ടർ ഷീബ ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.