സ്‌കൂൾ പ്രവേശനോത്സവം മുരിക്കാട്ടുകുടിയിൽ

സംസ്ഥാനത്ത്​ ആദ്യമായാണ് പൂർവവിദ്യാർഥികളുടെ നേതൃത്വത്തിലെ പ്രവേശനോത്സവം കട്ടപ്പന: ജില്ലതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1995-96 വർഷം മുരിക്കാട്ടുകുടി സ്‌കൂളിൽ പത്താംക്ലാസിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സൗഹൃദ കൂട്ടായ്മയായ 'സ്‌നേഹ വലയത്തന്‍റെ' നേതൃത്വത്തിലാണ് ഒരുക്കം നടത്തുന്നത്. രാവിലെ 10ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതി സൗഹാർദ അലങ്കാരങ്ങളോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാകും വിദ്യാർഥികളെയും പൂർവ അധ്യാപകരെയും ജനപ്രതിനിധികളെയും രക്ഷാകർത്താക്കളെയും സ്‌കൂളിലേക്ക് ആനയിക്കുക. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും. കേരളത്തിൽ ആദ്യമായാണ് പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തുന്നതെന്ന്​ പൂർവവിദ്യാർഥികളായ പ്രിൻസ് മറ്റപ്പള്ളി, എം.വി. മനോജ്, എൻ.ടി. ബിനോലാൽ, വി.എസ്. ജോർജ്, എം.ടി. സതീഷ്, രൂപേഷ് മോഹൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.