ജാഗ്രത വേണം; മഴക്കാല രോഗങ്ങള്‍ വര്‍ധിക്കുന്നു ​

തൊടുപുഴ: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറുടെ നിർദേശാനുസരണം ചികിത്സയെടുക്കണം. ക്ഷീരകര്‍ഷകര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍, ഓട, കനാല്‍ എന്നിവ വൃത്തിയാക്കുന്നവര്‍, ജോലി തുടങ്ങുന്നതിനുമുമ്പുതന്നെ രോഗപ്രതിരോധ ഗുളിക കഴിക്കണം. തുടര്‍ന്ന ആഴ്ചയില്‍ ഒരുതവണവീതം ആറാഴ്ച് തുടര്‍ച്ചയായി എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. മലിനജലത്തില്‍ ജോലിചെയ്യുന്നവര്‍ നിര്‍ബന്ധമായും ഗംബൂട്ട്, കൈയ്യുറ എന്നിവ ധരിക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. വീടിന്‍റെ പരിസരങ്ങളില്‍ കൊതുക്/കൂത്താടി വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കൊക്കോ തോട്ടങ്ങള്‍, റബര്‍ തോട്ടങ്ങള്‍, പൈനാപ്പിള്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. കൊതുകുകടി ഏല്‍ക്കാതിരിക്കുവാന്‍, കൊതുക് വല, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുക. തിളപ്പിച്ചാറിയ ജലം മാത്രം ഉപയോഗിക്കുക. ഭക്ഷണ പദാർഥങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കുക. വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊർജിതപ്പെടുത്തി മഴക്കാല രോഗങ്ങള്‍ തടയുവാന്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ പറഞ്ഞു. രജിസ്‌ട്രേഷന്‍ പുതുക്കാം തൊടുപുഴ: എംപ്ലോയ്‌മെന്‍റ്​ രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (എംപ്ലോയ്‌മെന്‍റ്​ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 01/22 വരെ) അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി മേയ്​ 31 വരെ എംപ്ലോയ്‌മെന്‍റ്​ എക്‌സ്‌ചേഞ്ചുവഴി നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌പെഷല്‍ റിന്യൂവല്‍' ഓപ്ഷന്‍ വഴി ഓണ്‍ലൈനായും പുതുക്കാം. ഫോണ്‍: 04868 272262.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.