സാമൂഹികവിരുദ്ധ ശല്യം; ആശുപത്രിക്ക് ചുറ്റുമതില്‍ പണിതു

മൂന്നാർ: രാത്രി കാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ താവളമാക്കുന്ന ഹോമിയോ ആശുപത്രി കെട്ടിടത്തിന് ചുറ്റുമതിൽ നിർമിച്ചു. മൂന്നാര്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയും പോസ്‌റ്റോഫിസ് കെട്ടിടവും ഉൾപ്പെടുന്ന കോമ്പൗണ്ടിനാണ്​ ചുറ്റുമതില്‍ നിര്‍മിച്ചത്. മൂന്നാര്‍ പഞ്ചായത്താണ് നാലര ലക്ഷം രൂപ മുടക്കി കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചുറ്റുമതിലും തകര്‍ന്നുകിടന്ന മുറ്റത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയത്. പദ്ധതികളുടെ ഉദ്ഘാടനം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ നിര്‍വഹിച്ചു. വൈകീട്ട് ജീവനക്കാര്‍ മടങ്ങുന്നതോടെ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളവമാകുന്ന സാഹചര്യത്തിലാണ്​ ചുറ്റുമതിൽ നിർമിച്ച്​ സുരക്ഷ ഉറപ്പാക്കിയത്​. സമീപങ്ങളിലെ മദ്യക്കുപ്പികളും മറ്റും എടുത്തുമാറ്റുകയാണ് രാവിലെ എത്തുന്ന ജീവനക്കാരുടെ ആദ്യ ജോലി. കെട്ടിടത്തിന് സമീപം കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ ഒന്നരലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.