ഹോമിയോ മെഡിക്കൽ ക്യാമ്പ്​ നാളെ

അടിമാലി: സേനാപതി ഗ്രാമപഞ്ചായത്തിന്റെയും എൻ.എച്ച്.എം ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ 22ന് രാവിലെ 10 മുതൽ രണ്ട്​ വരെ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തും. വട്ടപ്പാറ എസ്.എൻ.ഡി.പി സ്കൂൾ ഹാളിൽ നടത്തുന്ന ക്യാമ്പിന് സേനാപതി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ.കെ.പി നിഷ, ചിന്നക്കനാൽ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ.എൽബി എൽദോസ് എന്നിവർ നേതൃത്വം നൽകും. പ്രമേഹം, തൈറോയിഡ് നിർണയ ക്യാമ്പും സൗജന്യ നിരക്കിൽ രക്തപരിശോധനയും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.