റെജി പനച്ചിക്കൽ അനുസ്മരണം നാളെ

രാജാക്കാട്: ഐ.എൻ.ടി.യു.സി ജില്ല നേതാവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്റുമായിരുന്ന റെജി പനച്ചിക്കലിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 22ന്​ അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് രാജാക്കാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ദേശീയ വർക്കിങ്​ കമ്മിറ്റി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് മിനി ബേബി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.