നെടുങ്കണ്ടം: കല്ലാര്‍ ഡാമിന്‍റെ സംഭരണ ശേഷി ഉയര്‍ത്താന്‍ ബാര്‍ജില്‍ ഹിറ്റാച്ചിയിറക്കി ശുചീകരണം ആരംഭിച്ചു. മണലും ചെളിയും മാലിന്യവും തടിയുടെ അവശിഷ്ടങ്ങളും നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വെള്ളത്തിലിറങ്ങി അണക്കെട്ട് ശുചീകരിക്കാനുള്ള യന്ത്രസംവിധാനം വൈക്കത്തുനിന്നാണ് ബാര്‍ജില്‍ ഘടിപ്പിച്ച ഹിറ്റാച്ചി എത്തിച്ച് ഡാമില്‍ ഇറക്കിയത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തിന് ശേഷം കല്ലാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ മഴ പെയ്താല്‍ ഡാം നിറയും. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി പെയ്ത മഴയിലും ഡാം കവിഞ്ഞൊഴുകി. ഡാം നിറയുന്ന സമയത്ത് കല്ലാര്‍ ഡാം മുതല്‍ തൂക്കുപാലം വരെ കല്ലാര്‍ പുഴയുടെ തീരത്തും കൈത്തോടുകളുടെ അരികിലുമുള്ള വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെ കെ.എസ്.ഇ.ബി നടത്തിയ പഠനത്തില്‍ ഡാമിന്‍റെ സംഭരണ ശേഷി കുറഞ്ഞതായും മണലും ഏക്കലും മറ്റും ഡാം ഷട്ടറിനോട് ചേര്‍ന്നടിഞ്ഞതായും കണ്ടെത്തിയ സാഹചര്യത്തിലാണ് കാലവര്‍ഷത്തിന് മുന്നോടിയായി ഡാം സുരക്ഷാ വിഭാഗം അടിയന്തിര നടപടി ആരംഭിച്ചത്. മണലും മണ്ണും ഇളക്കി പ്രത്യേക മോട്ടറിലുടെ പമ്പിങ് നടത്തിയാണ് ഏക്കലും മണലും നീക്കുന്നത്. വാഴത്തോപ്പ് ഡാം സുരക്ഷാ സബ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍ സജീവ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഡാമിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. idl ndkm കല്ലാര്‍ ഡാമില്‍ ശുചീകരണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.