തൊടുപുഴ: വിദ്യാലയങ്ങൾ തുറക്കാൻ ഒരാഴ്ചമാത്രം ശേഷിക്കുമ്പോഴും അധ്യാപകർക്ക് സ്ഥലംമാറ്റം നൽകാതെയും പ്രമോഷൻ നൽകി പ്രധാനാധ്യാപകരെ നിയമിക്കാതെയും സർക്കാർ വിദ്യാഭ്യാസ മേഖലയെ അവഗണിക്കുകയാണെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലയിലെ അധ്യാപക സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ഇതുവരെ ക്ഷണിക്കുകപോലും ചെയ്തിട്ടില്ല. കഴിഞ്ഞ മാർച്ച് 31ന് സർവിസിൽനിന്ന് വിരമിച്ച അധ്യാപകർക്ക് പകരം സ്ഥലംമാറ്റം വഴി ഒഴിവുകൾ നികത്താനോ, പ്രമോഷൻ നൽകി നിയമിക്കാനോ നടപടിയായിട്ടില്ല. അടിയന്തരമായി ഇക്കാര്യത്തിൽ പ്രശ്നപരിഹാര നടപടി ഉണ്ടാകണമെന്നും ജൂൺ ഒന്നിന് മുമ്പ് പ്രമോഷനും സ്ഥലംമാറ്റവും നടത്തണമെന്നും കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് പി. എം. നാസർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. എം. ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഷെല്ലി ജോർജ്, ട്രഷറർ ബിജു ജോസഫ്, സി.കെ. മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു, കെ. രാജൻ, എം.വി. ജോർജുകുട്ടി, സെലിൻ മൈക്കിൾ, പി.എൻ. സന്തോഷ്, ഷിന്‍റോ ജോർജ്, സുനിൽ ടി.തോമസ്, സിബി കെ.ജോർജ്, അനീഷ് ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.