നിലം നികത്തൽ അന്വേഷിക്കണം -സി.പി.ഐ

തൊടുപുഴ: താലൂക്കിലെ നെൽപ്പാടങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ നികത്തുന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.ഐ കുമാരമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ എ. എ. റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സമിതിയംഗം കെ.സലീം കുമാർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.പി. ജോയി, ജില്ല കൗൺസിൽ അംഗങ്ങളായ വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്സൽ, അഡ്വ: എബി.ഡി. കോലോത്ത്. പി.എസ്.സുരേഷ്, ബിന്ദു ഷാജി, തോമസ് മാത്യു, എന്നിവർ സംസാരിച്ചു. പി.എസ്.സുരേഷിനെ സെക്രട്ടറിയായും എ.എ റഹീമിനെ അസി. സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.