രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂനിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ വിചാരയഞ്ജം 21 മുതൽ 23 വരെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 21ന് രാവിലെ ഒമ്പതിന് യൂനിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പതാക ഉയർത്തും. യജ്ഞദീപ പ്രതിഷ്ഠാപനം പത്മശ്രീ വിശുദ്ധാനന്ദസ്വാമികൾ നിർവഹിക്കും. യജ്ഞാചാര്യൻ ധർമചൈതന്യ സ്വാമികൾ, രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ ശാന്തി, സതീഷ് ശാന്തി എന്നിവർ നേതൃത്വം നൽകും. 9.30ന് നടക്കുന്ന സമ്മേളനത്തിൽ യൂനിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അധ്യക്ഷത വഹിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. 10.30ന് സ്വാമിനി നിത്യചിന്മയി ക്ലാസ് നയിക്കും. ഒന്നിന് ഗുരുപൂജ, പ്രസാദ ഊട്ട്. 22ന് രാവിലെ ഒമ്പതിന് പ്രഭാഷണം, 10ന് ശിവസ്തവം വിഷയത്തിൽ സ്വാമി ശിവസ്വരൂപാനന്ദ ക്ലാസ് നയിക്കും. ഒന്നിന് ഗുരുപൂജ പ്രസാദഊട്ട്. 23ന് രാവിലെ ഒമ്പതിന് ആത്മീയപ്രഭാഷണം. 10.30ന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പ്രഭാഷണം നടത്തും. ഒന്നിന് ഗുരുപൂജ, പ്രസാദ ഊട്ട്. 3.30ന് സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗീതാമൃതം പ്രാർഥന പുസ്തക പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബർ പ്രീതി നടേശൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.