റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ശയനപ്രദക്ഷിണം

അടിമാലി: കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് മഴവെള്ളം തിരിച്ചുവിട്ട് അപകടാവസ്ഥയിലായ റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ശയനപ്രദക്ഷിണം നടത്തി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറക്ക് സമീപം ഇടുങ്ങിയ ഭാഗത്തെ റോഡാണ് ഫില്ലിങ്​ സൈഡ് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. ഇതിന് സമീപത്തായി നിർമാണ പ്രവര്‍ത്തനം നടത്തിയപ്പോള്‍ വെള്ളം ഈ ഭാഗത്തേക്ക്​ തിരിച്ചുവിട്ടത് മൂലമാണ്​ റോഡ് അപകടാവസ്ഥയിലായതെന്നാണ്​ പറയുന്നത്​. ടാറിങ്​ ഉള്‍പ്പെടെ ഇടിഞ്ഞ് തുടങ്ങി. മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണ് ഇത്. ഹൈറേഞ്ചിന്റെ പ്രവേശന പാതയും. 2018ലെ പ്രളയത്തില്‍ വാളറയിലടക്കം റോഡ് ഇടിഞ്ഞ് മാസങ്ങളോളം ഗതാഗത തടസ്സമുണ്ടായി വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു. ഇപ്പോള്‍ മനഃപൂര്‍വം റോഡ് തകര്‍ക്കാനാണ് ശ്രമമെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എം.എ. അന്‍സാരി ഉദ്ഘാടനം ചെയ്തു. അനില്‍ കനകന്‍ സമരത്തിന് നേതൃത്വം നല്‍കി. ഷിയാസ് മാളിയേക്കല്‍, നിഷാദ് കീടത്തുംകുടി, കെ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. idl adi 1 yooth con ചിത്രം..ദേശീയപാതയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശയനപ്രദക്ഷിണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.