ഇടുക്കി: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് പഞ്ചായത്ത് വാർഡുകളിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് 12ആം വാർഡ് വെള്ളാന്താനം യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാംവാർഡ് ചേമ്പളം എൽ.ഡി.എഫും ഇടമലക്കുടി പഞ്ചായത്ത് 11ആം വാർഡ് ആണ്ടവൻകുടി ബി.ജെ.പിയും നിലനിർത്തി. ആണ്ടവൻകുടിയിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. വെള്ളാന്താനത്ത് എല്‍.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ ജിന്‍സി സാജനാണ് വിജയിച്ചത്. ജിൻസിക്ക് 612ഉം യു.ഡി.എഫ് സ്ഥാനാർഥി കോണ്‍ഗ്രസിലെ മിനി ബെന്നിക്ക് 381ഉം വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ കെ.കെ. ഷൈനിമോൾ 59 വോട്ട് നേടി. വനിത സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്ത് അംഗത്വം രാജിവെച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 30 വർഷമായി യു.ഡി.എഫിൻെറ കൈയിലായിരുന്നു ഈ വാർഡ്. ചേമ്പളത്ത് എൽ.ഡി.എഫ് സ്ഥാനാർഥി ഷൈമോൾ രാജൻ 78 വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഷൈമോൾക്ക് 388 വോട്ടും യു.ഡി.എഫിലെ സുനിത ബിജുവിന് 310 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ആശമോൾ 62വോട്ട് നേടി. ഇതോടെ, 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് കക്ഷിനില എട്ട് ആയി ഉയർന്നു. യു.ഡി.എഫിന് അഞ്ച് അംഗങ്ങളുണ്ട്. എൽ.ഡി.എഫ് പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് പദവിയും മെംബർ സ്ഥാനവും രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിതുറന്നത്. ആണ്ടവൻകുടിയിൽ ബി.ജെ.പി സ്ഥാനാർഥി നിമലാവതി കണ്ണൻ 54 വോട്ടും എൽ.ഡി.എഫിലെ പാർവതി പരമശിവൻ 33 വോട്ടും യു.ഡി.എഫിലെ രമ്യ ഗണേശൻ 17വോട്ടും നേടി. ബി.ജെ.പിയുടെ പഞ്ചായത്ത് അംഗമായിരുന്ന കാമാക്ഷിയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. TDL Shymol ഷൈമോൾ രാജൻ TDL Nimalavathi നിമലാവതി കണ്ണൻ TDL Jincy sajan ജിന്‍സി സാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.