അടിമാലി: ടൗണില്‍ നടപ്പാത നിര്‍മിക്കുമെന്ന പഞ്ചായത്ത് വാഗ്ദാനം നടപ്പായില്ല. തടസ്സം ദേശീയപാത അധികൃതരെന്ന് ആക്ഷേപം. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ അടിമാലി പട്ടണത്തിലാണ് നടപ്പാതയില്ലാതെ കാല്‍നടക്കാര്‍ ദുരിതത്തിലായിരിക്കുന്നത്. കൊച്ചി-ധനുഷ്‌കോടി, അടിമാലി-കുമളി ദേശീയപാതകളുടെ സംഗമ കേന്ദ്രമാണ് അടിമാലി. അടിമാലി-അമ്പലപ്പടി മുതല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം വരെയും സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് കല്ലാര്‍കുട്ടി റോഡിലെ പാല്‍ക്കോ പെട്രോള്‍ പമ്പ് വരെയും നടപ്പാത നിര്‍മിക്കുമെന്നാണ് പഞ്ചായത്ത് പ്രഖ്യാപിച്ചത്. ഇതിൻെറ ഭാഗമായി ടൗണില്‍ നിരവധിതവണ പെട്ടിക്കട വ്യാപാരികളെ ഒഴിപ്പിക്കുകയും ടാക്‌സി സ്റ്റാൻഡുകള്‍ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍, നടപ്പാത നിര്‍മിക്കാന്‍ കരുതിയിട്ടിരുന്ന സ്ഥലങ്ങളില്‍ ഭൂരിഭാഗവും വഴിവാണിഭക്കാരും സ്വകാര്യ വാഹന ഉടമകളും കൈയടക്കിയതോടെ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യം ഇല്ലാതായി. ഇതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന റോഡിലൂടെ വേണം നടക്കാന്‍. സ്‌കൂളുകള്‍ തുറക്കുമ്പോൾ വിദ്യാർഥികളും ടൗണിലേക്ക് എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും. അടിമാലി ബസ് സ്റ്റാൻഡ് കവാടം, സെന്‍ട്രല്‍ ജങ്ഷന്, കല്ലാര്‍കുട്ടി റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ബസ് സ്റ്റാൻഡ് കവാടത്തില്‍ സ്വകാര്യ ബസുകള്‍ യാത്രക്കാരെ കയറ്റാന്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നത് കാല്‍നടക്കായി മാറ്റിയിട്ടിരിക്കുന്ന സ്ഥലത്താണ്. ഇതര വാഹനങ്ങള്‍കൂടി ഇവിടെ നിര്‍ത്തിയിടുന്നതോടെ സ്ഥിതി ഗുരുതരമാക്കുന്നു. മാതാ ജങ്ഷന് മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെ വഴിവാണിഭക്കാരും ഇതര വാഹനങ്ങളും റോഡരിക് കൈയടക്കി. കല്ലാര്‍കുട്ടി റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ രാവിലെ തന്നെ റോഡിന് ഇരുവശവും. ഈ ഭാഗത്തെ തിരക്ക് ഒഴിവാക്കാന്‍ രാവിലെ എട്ടുമുതല്‍ 10 വരെയും വൈകീട്ട് മൂന്ന് മുതല്‍ 5.30 വരെയും ചരക്ക് കയറ്റിറക്കൽ നിരോധിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.