ഓടയിൽ കുടുങ്ങിയ മ്ലാവിനെ രക്ഷപ്പെടുത്തി

കുമളി: കാടുവിട്ട് നാട്ടിലേക്കിറങ്ങിയ മ്ലാവ് റോഡരികിലെ ഓടയിൽ കുടുങ്ങി. കുമളി, കൊല്ലംപട്ടടക്ക്​ സമീപം ദേശീയ പാതക്കരികിലെ ഓടയിലാണ് മ്ലാവിനെ കണ്ടെത്തിയത്. രണ്ടര വയസ്സ് പ്രായമുള്ള മ്ലാവി‍ൻെറ പിൻകാൽ ഓടയിലെ ദ്വാരത്തിൽ കുടുങ്ങുകയായിരുന്നു. രാവിലെ ഇതുവഴി എത്തിയ നാട്ടുകാരാണ് കണ്ടത്. തുടർന്ന് തേക്കടിയിലെ വനപാലകരെ വിവരം അറിയിച്ചു. പിന്നീട് തേക്കടിയിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. കാലിലേറ്റ മുറിവ് ഭേദമാകുന്നതോടെ കാട്ടിനുള്ളിലേക്ക് തുറന്നു വിടാനാണ് തീരുമാനം. വനമേഖലയിൽനിന്ന്​ കൊല്ലംപട്ടട കുരിശുമല ഭാഗത്തു കൂടിയാണ് വന്യജീവികൾ നാട്ടിലെത്തുന്നത്. ......... Cap: കുമളിയിൽ ദേശീയ പാതയ്ക്കരുകിലെ ഓടയിൽ കുടുങ്ങിയ മ്ലാവ് .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.