ചെറുതോണി: കാലവർഷക്കെടുതികൾ നേരിടാൻ എല്ലാ നടപടിയും സ്വീകരിച്ചതായി കലക്ടർ ഷീബ ജോർജ്. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ നീക്കാൻ പൊതുമരാമത്ത്, ദേശീയപാത അധികൃതർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഓഫിസ് പരിസരങ്ങളിൽ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കാന്‍ ഓഫിസ് മേധാവികള്‍ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ ഭൂവുടമ നഷ്ടപരിഹാരം വഹിക്കണം. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുകയും വേണം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ സജ്ജമാക്കും. റോഡിന്റെ വശങ്ങളില്‍ കാഴ്ചമറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റും. നിലവിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വൃത്തിയാക്കുകയും ആവശ്യമെങ്കില്‍ പുതിയത് സ്ഥാപിക്കുകയും ചെയ്യും. ജില്ലയിലെ പ്രധാന റോഡുകളുടെ സെന്‍ട്രല്‍ ലൈന്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ വരക്കും. ഓടകളുടെ സ്ലാബുകള്‍ പരിശോധിച്ച് അപകടാവസ്ഥയിലുള്ളവ മാറ്റി സ്ഥാപിക്കും. എല്ലാ സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കും. സ്വകാര്യ സ്കൂളുകളിലുള്‍പ്പെടെ അപകടകരമായ മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുനീക്കും. അംഗൻവാടികളുടെയും സ്കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കും. പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പുള്ള വേലിയോ മതിലോ കെട്ടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രവര്‍ത്തനം നിലച്ച പാറക്കുളങ്ങള്‍ക്ക് ചുറ്റും വേലി കെട്ടി സംരക്ഷിക്കേണ്ട ചുമതല മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനാണ്. പടുതക്കുളങ്ങളിൽ അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കും. പുഴകളില്‍ അടിഞ്ഞുകൂടിയ എക്കല്‍ നീക്കുന്നത് ഊർജിതമായി പൂര്‍ത്തീകരിക്കും. മഴവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങള്‍, കുളിക്കടവുകള്‍, മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.