പഞ്ചായത്ത്​ അംഗം രാജിവെച്ചു

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡ് മെംബർ കോൺഗ്രസിലെ അമൽ സുരേഷ് രാജിവെച്ചു. രാജി സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാജിവെക്കുന്നതിന്​ മുമ്പ്​ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ കാരണം വ്യക്തമാക്കി കത്തും പോസ്റ്റ്​ ചെയ്തിരുന്നു. 22കാരനായ അമൽ സുരേഷ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മെംബർമാരിൽ ഒരാളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.