വിദ്യാഭ്യാസ രംഗത്ത് മലഅരയ മഹാസഭ നടത്തുന്നത് ചരിത്രമുന്നേറ്റം -മന്ത്രി റോഷി അഗസ്റ്റിൻ

നാടുകാണി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്ര മുന്നേറ്റമാണ് മല അരയ മഹാസഭ നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മലഅരയ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം ഇടുക്കി നാടുകാണി ട്രൈബൽ ആർട്ട്സ് ആൻഡ്​​ സയൻസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാസഭയുടെ ധീരമായ പോരാട്ടത്തിന്‍റെ വിജയമാണ് ട്രൈബൽ ആർട്ട്സ് ആൻഡ്​​ സയൻസ് കോളജെന്നും അദ്ദേഹം പറഞ്ഞു. പട്ടയം, കെ.എ.എസ് അടക്കം സഭ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ ഗൗരവത്തോടെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മഹാസഭ സംസ്ഥാന പ്രസിഡന്‍റ്​ സി.ആർ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ആമുഖ പ്രഭാഷണം നടത്തി. സഭ ആരംഭിച്ച ശബരി സാന്ത്വനം പദ്ധതിയുടെ ധനസഹായ വിതരണം ജില്ല പഞ്ചായത്തംഗം വി.എൻ. മോഹനൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് മലഅരയ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ വിശദീകരണം നൽകി. ശ്രീശബരീശ കോളജ്​ പ്രിൻസിപ്പൽ പ്രഫ. വി.ജി. ഹരീഷ് കുമാർ, ട്രൈബൽ ആർട്സ് ആൻഡ്​​ സയൻസ് കോളജ്​ പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഗീത തുളസീധരൻ, വെള്ളിയാമറ്റം പഞ്ചായത്ത് മെംബർ രാജി ചന്ദ്രശേഖരൻ, എസ്. ടി മോർച്ച ജില്ല പ്രസിഡന്‍റ്​ എസ്​. പ്രമോദ്, വനിത സംഘടന സംസ്ഥാന പ്രസിഡന്‍റ്​ കവിത രാജൻ, സഭ ട്രഷറർ കെ.എൻ. പത്മനാഭൻ, വൈസ് പ്രസിഡന്‍റ്​ കെ.കെ. വിജയൻ, സംസ്ഥാന സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്ക്​ ശേഷം പ്രതിനിധി സമ്മേളനം നടന്നു. 'ജനങ്ങൾക്കൊപ്പം തലമുറകൾക്കൊപ്പം' എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ സംസ്ഥാന സമ്മേളനം ഇടുക്കി ജില്ലയിൽ നടന്നത്. tdl mltm6 മലഅരയ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം നാടുകാണിയിൽ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.