നെടുങ്കണ്ടം: കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം കിഴക്കേ കവലയില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന ജീപ്പിൽ ഇടിച്ചശേഷം കാർ താന്നിമൂട് റോഡില്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസിന് അടുത്ത് കൈത്തോട്ടിലേക്ക് ചരിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.35 ഓടെയായിരുന്നു അപകടം. മുന്‍ വശത്തെ ഒരു ടയര്‍ തോട്ടിലേക്ക് ചരിഞ്ഞ് നില്‍ക്കുകയാണ്. മരക്കുറ്റിയില്‍ തട്ടി നിന്നതിനാല്‍ തോട്ടിലേക്ക് വീണില്ല. ജീപ്പിലിടിച്ച് കാറിന്‍റെ ഡോര്‍ നിശ്ശേഷം തകര്‍ന്നു. മുന്‍ സീറ്റിലിരുന്ന ഇരുവര്‍ക്കുമാണ് പരിക്ക്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. idl ndkm കൈത്തോട്ടിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.