മൂന്നാർ: പുഷ്പങ്ങളുടെ വർണക്കാഴ്ച ഒരുക്കിയ മൂന്നാർ പുഷ്പമേള കൊടിയിറങ്ങി. ദേവികുളം റോഡിലെ ബൊട്ടാണിക്കൽ ഗാർഡനിലെ പുഷ്പമേളയാണ് ഞായറാഴ്ച അവസാനിച്ചത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ 15 ദിവസമാണ് പുഷ്പമേള നടന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ഇനം പൂക്കളെ പരിചയപ്പെടുത്തുന്ന മേളയായിരുന്നു ഇത്. മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളക്കായി ഒരുക്കി. വിവിധ നിറത്തിലുള്ള 3000 റോസ ചെടികളും 2000 ഡാലിയകളും വിവിധ വര്‍ണങ്ങളിലുള്ള ടുലിപ്സ് പൂക്കള്‍, ഒലിവ്, മാക്നോലിയ, കമീലിയ, സൈക്കിസ് ന്യൂഡ, ഫൈലാന്‍ഡസ്, പെട്രോക്രോട്ടോണ്‍സ്, യൂക്ക സില്‍വര്‍, എക്ക ബില്‍ബം ഇനങ്ങളിൽപെട്ട മരങ്ങള്‍, ഭക്ഷ്യമേള, സെല്‍ഫി പോയന്റ്, കലാപരിപാടികള്‍, വിപണന ശാലകള്‍ എന്നിവയും ഒരുക്കിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ മേളക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 15 ദിവസം കൊണ്ട് ഒരുലക്ഷത്തോളം പേരാണ് മേള സന്ദർശിച്ചത്. കോവിഡ് കാലത്തിന് ശേഷം നടന്ന വിപുലമായ മേളയുടെ വൻവിജയം സംഘാടകർക്കും ആവേശമായി. വരുംവർഷങ്ങളിൽ കൂടുതൽ വിപുലമായി പുഷ്പമേള സംഘടിപ്പിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. ചിത്രം 1 മൂന്നാർ പുഷ്പമേള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.