ഫെഡറൽ ബാങ്ക്​ കട്ടപ്പന ശാഖ ഇന്നുമുതൽ പള്ളിക്കവലയിൽ

കട്ടപ്പന: ഫെഡറൽ ബാങ്ക്​ കട്ടപ്പന ശാഖ തിങ്കളാഴ്ച മുതൽ പള്ളിക്കവലയിലെ വിജിൻസ് പ്ലാസയിലേക്ക് പ്രവർത്തനം മാറ്റും. ശാഖയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന്​ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ബാങ്കിന്‍റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ്​ വി. നന്ദകുമാർ അധ്യക്ഷതവഹിക്കും. നഗരസഭ ചെയർപേഴ്‌സൻ ബീന ജോബി പുതിയ എ.ടി.എം കം സി.ഡി.എം മെഷീൻ ഇടപാടുകാർക്ക് സമർപ്പിക്കും. ലോക്കറിന്‍റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജാൻസി ബേബി നിർവഹിക്കും. അനവധി നിക്ഷേപ സൗകര്യങ്ങൾക്കൊപ്പം പരമ്പരാഗതമായി നൽകിവരുന്ന കാർഷിക, ഭവന, വാഹന, സ്വർണ വായ്പകൾക്കുപുറമെ ബിസിനസുകാർക്ക് രണ്ടുകോടിവരെ തുക ഒരുമണിക്കൂറിനുള്ളിൽ അനുവദിക്കുന്ന സംവിധാനവും പുതിയ ശാഖയിൽ ലഭ്യമാകുമെന്ന് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, സീനിയർ വൈസ് പ്രസിഡന്‍റ്​ ആർ. രതീഷ്, സോണൽ മേധാവി ബിനോയി അഗസ്റ്റിൻ, തൊടുപുഴ റീജനൽ മേധാവി ജോർജ് ജേക്കബ്, കട്ടപ്പന ശാഖ മാനേജർ കെ.എ. അബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.