മുട്ടം: പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറ് മാസത്തിലധികമായെങ്കിലും നന്നാക്കാൻ നടപടി ഉണ്ടാകുന്നില്ല. മുട്ടം പെട്രോൾ പമ്പിന് സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ആറ് മാസം മുമ്പ് നേരിയ ചോർച്ചയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, നിലവിൽ ചോർച്ച വലുതായതിനെത്തുടർന്ന് റോഡും വിണ്ടുകീറി തുടങ്ങി. സ്വകാര്യ വ്യക്തിക്ക് നൽകിയ കണക്ഷനിലാണ് ചോർച്ചയെന്നും അവർ നന്നാക്കട്ടെ എന്ന നിലപാടിലാണ് ജലവകുപ്പ്. എന്നാൽ, മീറ്റർ വരെ ഉള്ള ഉത്തരവാദിത്തം ജല വകുപ്പിനാണ്. ഇത്തരം നിരവധി ചോർച്ചയാണ് മുട്ടത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഉള്ളത്. ഇതുമൂലം ഉയർന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്താത്ത അവസ്ഥയുമുണ്ട്. tdl mltm മുട്ടം പെട്രോൾ പമ്പിന് സമീപമുണ്ടായ ചോർച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.