പീരുമേട്: മഴ ശക്തിപ്പെടുകയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കൊഴിഞ്ഞു. രണ്ടാം ശനിയാഴ്ച അവധി ആയതിനാൽ വൻ തിരക്ക് അനുഭവപ്പെടുന്ന വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിലാണ് സഞ്ചാരികൾ കുറഞ്ഞത്. നാമമാത്രമായ സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ക്കാലമായി വൻ തിരക്കാണ് അനുഭപ്പെട്ടിരുന്നത്. സഞ്ചാരികളുടെ പ്രവാഹം വ്യാപരസ്ഥാപനങ്ങൾക്കും ഉണർവ് നൽകിയിരുന്നു. വാഗമൺ, കോലാഹലമേട്, ഏലപ്പാറ, പാമ്പനാർ,കുട്ടിക്കാനം,പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപര സ്ഥാപനങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. കോവിഡിനുശേഷം നിയന്ത്രണങ്ങൾ മാറി ഹൈറേഞ്ചിന് ഉണർവ് ഉണ്ടായപ്പോഴാണ് മഴ വില്ലനായി മാറുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സഞ്ചാരികളുടെ അഭാവം തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. മഴയിൽ ഏറെ നഷ്ടമുണ്ടായത് സഞ്ചാരികളെ പ്രതീക്ഷിച്ച് വിവിധ ഉൽപന്നങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.