കട്ടപ്പന: കട്ടപ്പന പള്ളിക്കവലക്ക് സമീപം ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും സെന്റ് ജോണ്‍സ് ആശുപത്രി പരിസരത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ ചെറുതോണി താന്നിക്കണ്ടം സ്വദേശി സിജു ജോസഫിനാണ് പരിക്കേറ്റത്. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏറെ ശ്രമിച്ചിട്ടാണ് ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ സിജുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോട്ടോ. കട്ടപ്പന പള്ളിക്കവലയിൽ ലോറിയുമായി കൂട്ടിയിടിച്ചുതകർന്ന ഓട്ടോറിക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.