അവധിക്കാല പരിപാടി സമാപിച്ചു

അടിമാലി: ജില്ല ശിശുക്ഷേമ സമിതി അടിമാലിയിൽ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന അവധിക്കാല പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ സ്ഥിരംസമിതി അധ്യക്ഷ റൂബി സജി, പഞ്ചായത്ത് മെംബര്‍മാരായ കെ.കെ. രാജു, ആര്‍. രഞ്ജിത എന്നിവര്‍ സംസാാരിച്ചു. ജ്യോസ്ന ജോര്‍ജ്, എം.പി. ജോയി, പി.എച്ച്. ഉമ്മര്‍, ഷാരോണ്‍ ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ.ആര്‍. ജനാര്‍ദന്‍, ട്രഷറര്‍ കെ. രാജു, കോഓഡിനേറ്റര്‍ ജിജോ എം. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. അടിമാലി കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് ടി.കെ. ഷാജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹജ്ജ്​ പഠന ക്ലാസ്​ തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന്​ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പഠന ക്ലാസ് തൊടുപുഴ കുന്നം ദാറുൽഫതഹ്​ ഓഡിറ്റോറിയത്തിൽ നടന്നു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ​ചെയ്തു. ദാറുൽ ഫതഹ്​ ജനറൽ സെക്രട്ടറി അബ്ദുൽ കെരീം സഖാഫിയുടെ പ്രാർഥനയോടെ തുടക്കംകുറിച്ച ക്ലാസിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ​ട്രെയിനർ ടി.കെ. സലിം അധ്യക്ഷത വഹിച്ചു. ജലീൽ ഫൈസി, അബ്ദുൽ റഹിമാൻ പുഴക്കര, അബ്ദുറസാഖ്​ എന്നിവർ സംസാരിച്ചു. സംസ്ഥാന ഹജ്ജ് മാസ്റ്റർ ട്രെയിനർമാരായ എൻ.പി. ഷാജഹാൻ, ഇ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ജില്ല ട്രെയിനർ അബ്ദുസ്സലാം സഖാഫി സ്വാഗതവും ഫീൽഡ് ട്രെയിനർ അജിംസ് നന്ദിയും പറഞ്ഞു. FOTO - TDL HAJJ ജില്ല ഹജ്ജ്​ പഠന ക്ലാസ്​ കുന്നം ദാറുൽഫതഹിൽ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.