കൂട്ടാര്‍ പുഴയിലേക്ക് വീണുകിടന്ന മുളങ്കൂട്ടം നീക്കംചെയ്തു

നെടുങ്കണ്ടം: കൂട്ടാര്‍ ടൗണില്‍ ബാങ്കിന് എതിര്‍വശത്തായി പുഴയിൽ മാസങ്ങളായി വീണുകിടന്ന മുളങ്കൂട്ടം കരുണാപുരം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നീക്കംചെയ്തു. കൂട്ടാര്‍ പുഴയില്‍ ഒഴുക്ക് തടസ്സപ്പെടുത്തി വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന മുളങ്കൂട്ടമാണ് നീക്കംചെയ്തത്. പൂത്തതിനാലാണ് മുളകള്‍ കൂട്ടമായി പുഴയിലേക്ക് മറിഞ്ഞുവീണത്. ആറിന് തീരത്തെ സ്ഥാപനങ്ങൾക്കും വീടുകൾക്കും വെള്ളപ്പൊക്ക ഭീഷണിയായിരുന്നു വീണുകിടന്ന മുളങ്കൂട്ടം. പഞ്ചായത്ത്​ അംഗം ജയ്‌മോൻ നേതൃത്വം നൽകി. idl ndkm കൂട്ടാര്‍ പുഴയിലേക്ക് വീണുകിടന്ന മുളങ്കൂട്ടം എക്സ്കവേറ്റര്‍ ഉപയോഗിച്ച് നീക്കംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.