ഡി.കെ.എൽ.എം മേഖലതല പ്രവേശനോത്സവം

അടിമാലി: ദക്ഷിണ കേരള ലജ്​നതുൽ മുഅല്ലിമീൻ (ഡി.കെ.എൽ.എം) അടിമാലി മേഖലതല പ്രവേശനോത്സവവും പൊതുസമ്മേളനവും ഇബ്രാഹിം മൻസൂർ അൽബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡി.കെ.എൽ.എം അടിമാലി മേഖല പ്രസിഡന്‍റ്​ നിസാർ ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഫൽ ബാഖവി ആമുഖപ്രഭാഷണം നടത്തി. അടിമാലി ജുമാമസ്ജിദ് ചീഫ് ഇമാം സുനീർ ഫലാഹി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. കരിങ്കുളം നിസ്കാര പള്ളി പ്രസിഡന്‍റ്​ സി.എച്ച്​. അഷറഫ് അവാർഡ് ദാനം നിർവഹിച്ചു. മന്നം കാല ജുമാമസ്ജിദ് ചീഫ് ഇമാം അഷറഫ് ഫൈസി, ഡി.കെ.എൽ.എം അടിമാലി മേഖല വൈസ് പ്രസിഡന്‍റുമാരായ നൗഷാദ് മിഫ്താഹി, പരിതുദ്ദീൻ മന്നാനി, ഉസ്മാൻ മൗലവി, റഹീം മൗലവി, ഫൈസൽ ദാറാനി, ഹഖിം ഫൈസി കൊന്നത്തടി, സിയാദ് മന്നാനി, മുഹമ്മദ് അസ്​ലം സഖാഫി, മുഹമ്മദ് സലാം സഹഫി, ഉബൈസ്‌, സുനിൽ കാരിമറ്റം, ജെ.പി.എം. അൻസാർ, അസീസ് പാറേക്കാട്ടിൽ, അലി മംഗലശ്ശേരി എന്നിവർ സംസാരിച്ചു. ജമാലുദ്ദീൻ മൗലവി സ്വാഗതവും അബ്ദുല്ല പുത്തൻപുര നന്ദിയും പറഞ്ഞു. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.