മൂന്നാർ: സംസ്ഥാനതല ടീച്ചേഴ്സ് ഗിൽഡ് മൂന്നാറിൽ ആരംഭിച്ചു. അധ്യാപന ശാക്തീകരണത്തിലൂടെ വിദ്യാർഥി മികവ് എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്നാര്‍ വി.എസ്.എസ് ഹാളില്‍ നടക്കുന്ന ത്രിദിന നേതൃത്വ പരിശീലന പരിപാടി ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അഡ്വ. ഭവ്യ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപന മികവിലൂടെ കുട്ടികളുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 'സൂപ്പര്‍ 30' പദ്ധതി പരിശീലന പരിപാടിയില്‍ അവതരിപ്പിക്കും. ലഹരിമുക്ത പദ്ധതിക്കും തുടക്കംകുറിക്കും. കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള 70 ഓളം അധ്യാപകരാണ് പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നത്. വിജയപുരം രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി പാട്ടപ്പറമ്പില്‍ ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് സിനി ജോര്‍ജ്, സെക്രട്ടരിമാരായ ജി. ബിജു, ടോം മാത്യു, മധ്യമേഖല പ്രസിഡന്റ് ജോബി വര്‍ഗീസ്, വടക്കന്‍മേഖല പ്രസിഡന്റ് ബിജു കുറുമുട്ടം എന്നിവര്‍ സംസാരിച്ചു. ചിത്രം 1 സംസ്ഥാനതല ടീച്ചേഴ്സ് ഗിൽഡ് നേതൃത്വ ക്യാമ്പ് ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഭവ്യ കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.