ബാങ്ക് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ; സ്ഥാനാർഥി അറസ്റ്റിൽ

തൊടുപുഴ: ബാങ്ക് ​തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ രേഖകൾ തയാറാക്കിയതിന് സ്ഥാനാർഥിയടക്കം രണ്ടുപേർ പിടിയിൽ. തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ മത്സരിക്കുന്ന ആർ. ജയനെയാണ്​ അറസ്റ്റ്​ ചെയ്തത്​. ഒപ്പമുണ്ടായിരുന്നയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇതിനിടെ കേരള കോൺഗ്രസ് എം വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ മുട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജയന്‍റെ വീട് കേന്ദ്രീകരിച്ച് വ്യാജരേഖകൾ നിർമിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ തിരിച്ചറിയൽ കാർഡുകളടക്കം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ആസൂത്രിത നീക്കമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അതേസമയം, കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ വിതരണം ചെയ്തെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ മുട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്ഥലത്തുനിന്ന്​ ഏതാനും തിരിച്ചറിയൽ കാർഡുകളും ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.