ചെറുതോണി: ജില്ലയിൽ ഫലം പുറത്തുവന്ന അഞ്ച് ഐ.ടി.ഐ കോളജുകളിലും എസ്.എഫ്.ഐക്ക് വിജയം. നെടുങ്കണ്ടം കരുണാപുരം സർക്കാർ ഐ.ടി.ഐ, ഏലപ്പാറ സർക്കാർ ഐ.ടി.ഐ, രാജാക്കാട് സർക്കാർ ഐ.ടി.ഐ എന്നിവിടങ്ങളിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളജിൽ രണ്ടെണ്ണത്തിലും മുഴുവൻ സീറ്റും എസ്.എഫ്.ഐ നേടി. കഞ്ഞിക്കുഴി സർക്കാർ ഐ.ടി.ഐയിൽ വിദ്യാർഥികളെ അനധികൃതമായി വോട്ടുചെയ്യാൻ അനുവദിച്ചെന്ന് കാണിച്ച് എസ്.എഫ്.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവെച്ചു. ഇതിനിടെ, കോളജിൽനിന്ന് മടങ്ങിവരുംവഴി കത്തിപ്പാറത്തടം പള്ളിക്കുസമീപം ഇരുവിഭാഗവും ഏറ്റുമുട്ടി. പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അടിമാലി ഏരിയയിലെ ചിത്തിരപുരം ഐ.ടി.ഐയിലും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. താക്കോല്‍ദാനം തൊടുപുഴ: കുമാരമംഗലം മധുരപ്പാറയില്‍ മലമ്പുറത്ത് വിജയനുവേണ്ടി ദീനദയ സേവ ട്രസ്റ്റ് നിർമിച്ച വീടിന്‍റെ താക്കോല്‍ദാനം തൃശൂർ ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ നിർവഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി പി.എന്‍.എസ്. പിള്ള അധ്യക്ഷതവഹിച്ചു. റിട്ട. ഐ.ജി. ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. വീട് നിർമാണത്തിന് ഫണ്ടനുവദിച്ച് ട്രസ്റ്റിനെ സഹായിച്ച ആപ്റ്റീവ് കണക്ഷന് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍മാരായ മനോജ്കുമാര്‍, പ്രമീള നാരായണന്‍, ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.എസ്. അജി, പഞ്ചായത്ത് മെംബര്‍മാരായ എം.പി. സുനിത, ഉഷ രാജശേഖരന്‍ മുന്‍ മെംബര്‍ കെ.എസ്. ബിനു, പ്രഫ. പി.ജി. ഹരിദാസ്, ടി.എന്‍. രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് നിര്‍മിച്ചുനല്‍കിയ മൂന്നാമത്തെ വീടാണിത്. FOTO - TDL THAKOLDHANAM കുമാരമംഗലം മധുരപ്പാറയില്‍ മലമ്പുറത്ത് വിജയനുവേണ്ടി ദീനദയ സേവാട്രസ്റ്റ് നിർമിച്ച വീടിന്‍റെ താക്കോല്‍ദാനം തൃശൂർ ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.