അടിമാലി: സൈന്യത്തിൽ ചേരാൻ ഫിസിക്കല്‍, മെഡിക്കല്‍ യോഗ്യത കടമ്പകൾ കടന്ന യുവാവ് അവസാന യോഗ്യത പരീക്ഷ അനിശ്ചിതമായി നീളുന്നതിനെതിരെ പ്രതിഷേധ മാരത്തൺ നടത്തുന്നു. മാങ്കുളം വേലിയാംപാറ ഇടക്കാട്ട്കടവില്‍ അനൂപാണ് (24) പ്രതിഷേധവുമായി വന്നത്. കല്ലാറില്‍നിന്ന് അടിമാലിയിലേക്കുള്ള 18 കിലോമീറ്റര്‍ പ്രതിഷേധ മാരത്തൺ ഓടാനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കല്ലാറില്‍നിന്നാണ് തുടങ്ങുക. അടിമാലിയില്‍ സമാപിക്കും. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന അനൂപ് സൈന്യത്തിൽ ചേരാൻ 2020ല്‍ ജോലി ഉപേക്ഷിച്ച് കഠിന പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ഫിസിക്കല്‍, മെഡിക്കല്‍ യോഗ്യതകൾ മികച്ച റാങ്കോടെ കരസ്ഥമാക്കി. അവസാന പരീക്ഷയാണ് ഇനി ശേഷിക്കുന്നത്. എന്നാല്‍, പരീക്ഷ അനന്തമായി നീളുകയാണെന്നും ഇത് ജോലിസാധ്യതക്ക് മങ്ങലേല്‍പിക്കുമെന്നുമാണ് അനൂപ് പറയുന്നത്. നിർധന കുടുംബത്തിലെ അംഗമായ അനൂപ് പഠനത്തിനും പരിശീലനത്തിനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.