രക്ഷിതാക്കളെ സൈബര്‍ സുരക്ഷ പഠിപ്പിക്കാൻ മക്കൾ

കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പരിശീലനം തുടങ്ങി നെടുങ്കണ്ടം: ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബുകള്‍ വഴി കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷ പരിശീലനം നല്‍കുന്നു. വിദ്യാർഥികളുടെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ക്ക് പരിശീലനം. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയിൽപെടുത്തിയാണ് വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാംഘട്ടം പരിശീലനം. 30 പേര്‍ വീതമുള്ള ബാച്ചുകളിലായി ഈ മാസം 22 വരെയാണ് പരിപാടി. അരമണിക്കൂറുള്ള അഞ്ചു സെഷനുകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂള്‍ ഐ.ടി ലാബില്‍ ആരംഭിച്ച ആദ്യ ബാച്ചിന്‍റെ പരിശീലനം മദര്‍ പി.ടി.എ പ്രസിഡന്‍റ്​ സീനത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം എസ്. സുഹറ ബീവി അധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റര്‍ കെ.കെ. അനീഷ്, കൈറ്റ് മിസ്ട്രസ് എം.പി. സവിത മോള്‍, സ്റ്റാഫ് സെക്രട്ടറി പി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളായ അനീറ്റ, നന്ദന പ്രിയ, സ്നേഹ പ്രകാശ്, അന്നമോള്‍ രാജേഷ്, മുഹമ്മദ് ലബീബ്, ദിനേഷ് മണി, ജഗത്ത് ബി. വിനു എന്നിവര്‍ ക്ലാസ്​ നയിച്ചു. idl ndkm ആദ്യ ബാച്ചിന്‍റെ പരിശീലന ഉദ്ഘാടനം സ്കൂള്‍ മദര്‍ പി.ടി.എ പ്രസിഡന്റ് സീനത്ത് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.