Atn. ADD P/2 Lead ആറുവയസ്സുകാരന് ഡെങ്കി ലക്ഷണം കട്ടപ്പന: കട്ടപ്പനയിൽ ഒരാൾക്ക് എലിപ്പനിയും ഒരു കുട്ടിക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും ഉള്ളതായി റിപ്പോർട്ട്. നഗരസഭ 13ആം വാർഡിലാണ് 58കാരന് എലിപ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ടൗണിനടുത്ത് വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ആറുവയസ്സുള്ള കുട്ടിക്കാണ് ഡെങ്കിപ്പനി ലക്ഷണം. ഇവരുടെ വീടിനുപരിസരത്ത് കൊതുക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പടർത്തുന്ന കൊതുകുകളാണോ ഇതെന്ന് അറിയാൻ വെക്ടർ കൺട്രോൾ യൂനിറ്റ് പരിശോധന നടത്തും. അലക്ക് തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. ഇത്തരം മേഖലയിൽ തൊഴിലെടുക്കുന്നവർ ഡോക്സിസൈക്ലിൻ പോലുള്ള രോഗപ്രതിരോധ മരുന്നുകൾ ഉപയോഗിക്കണമെന്നും നിഷ്കർഷിക്കുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കുമ്പോൾ കൈയുറകളും ബൂട്ടും ധരിക്കണം. കാലിലും കൈയിലും മുറിവുള്ളവർ സുരക്ഷ മുൻകരുതൽ ഇല്ലാതെ ഇത്തരം സ്ഥലങ്ങളിൽ ജോലിചെയ്യരുത് എന്നും താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞുമോൻ ജോസഫ് പറഞ്ഞു. നഗരസഭ പരിധിയിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ രോഗപ്രതിരോധ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.