കുടിവെള്ള ടാങ്ക് ശുചീകരിച്ചു

മുട്ടം: മുട്ടം പഞ്ചായത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കൊല്ലംകുന്നിലെ ടാങ്ക്​ ശുചീകരിച്ചു. ടാങ്ക്​ പായൽ നിറഞ്ഞ് മലിനമായി കിടക്കുന്നത്​ 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട്​ ചെയ്തിരുന്നു. തുടർന്നാണ് അധികൃതർ അടിയന്തരമായി ഇടപെട്ടത്. ആറ് അടിയോളം വരെ ഉയരത്തിലാണ് ടാങ്കിൽ പായൽ വളർന്ന് നിന്നത്. അഞ്ച് അറകൾ ള്ളതിൽ മൂന്ന് ടാങ്കുകളിലാണ് പായൽ നിറഞ്ഞ് കിടന്നത്. മലങ്കര ജലാശയത്തിലെ മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്ന്​ കൊല്ലം കുന്നിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിച്ച ശേഷം അവിടെനിന്ന്​ ശുചീകരിച്ചാണ്​ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഈ ശുചീകരണ ടാങ്കിലാണ് പായൽ വളർന്ന് നിന്നത്. ശുചീകരണശാലയിൽ മണൽ കുറഞ്ഞതോടെ ശുചീകരണവും നാമമാത്രമാണ്. tdl mltm മുട്ടം പഞ്ചായത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കൊല്ലംകുന്നിലെ ടാങ്ക് ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.