ബനാന പഫ്സിൽ പൂപ്പൽ; ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി

കട്ടപ്പന: ഒമ്പതു വയസ്സുകാരിക്ക്​ കഴിക്കാൻ വാങ്ങിയ ബനാന പഫ്സിൽ പൂപ്പൽബാധ കണ്ടതിനെത്തുടർന്ന്​ സഹോദരൻ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകി. കടയുടമ പഫ്​സിന്റെ വില തിരികെ നൽകിയെങ്കിലും ഉപഭോക്താവ് പരാതി നൽകുകയായിരുന്നു. കട്ടപ്പന ടൗണിൽ ഇടശ്ശേരി ജങ്​ഷനിൽ പ്രവർത്തിക്കുന്ന ബിജൂസ്​ ബേക്കറിയിൽനിന്നാണ്​ അണക്കര സ്വദേശി പൊൻപുഴ അലൻ ജോസഫ് പഫ്‌സ്​ വാങ്ങിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ബേക്കറി പരിശോധിക്കാനെത്തിയെങ്കിലും അടഞ്ഞുകിടന്നതിനാൽ മടങ്ങി. ചൊവ്വാഴ്ച ഇടുക്കിക്ക്​ പോകുംവഴിയാണ് പഫ്സ് പാഴ്​സൽ വാങ്ങിയത്. കുട്ടി വാഹനത്തിലിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴാണ് പൂപ്പൽ ബാധ കണ്ടത്​. ഉടൻ കടയിലെത്തി പരാതി പറഞ്ഞപ്പോൾ ഉടമ പഫ്സ് തിരികെ വാങ്ങി പണം മടക്കി നൽകിയതായും പരാതിയിലുണ്ട്. ബേക്കറിയിൽ പരിശോധന നടത്തുമെന്ന്​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ടൗണിലെ മൂന്ന് ഭക്ഷണശാലയിൽനിന്ന്​ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.