എം.ജി സർവകലാശാല മാറ്റിവെച്ച പരീക്ഷ 19 മുതൽ മഹാത്മാഗാന്ധി സർവകലാശാല ഈ മാസം 14 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച പരീക്ഷകൾ 19 മുതൽ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ തീയതി എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2017 അഡ്മിഷൻ -റെഗുലർ) /ഡി.ഡി.എം.സി.എ (2016, 2015, 2014 അഡ്മിഷനുകൾ -സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി പത്തിന് ആരംഭിക്കും. ഹാൾ ടിക്കറ്റ് 18ന് ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ/ എം.കോം/ എം.എസ്സി (2019 അഡ്മിഷൻ) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽനിന്ന് വാങ്ങി പരീക്ഷകേന്ദ്രമായി അനുവദിച്ച കോളജിൽ പരീക്ഷക്ക് ഹാജരാകണം. പ്രോജക്ട് ഇവാലുവേഷൻ -വൈവാവോസി 2021 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ (2018 അഡ്മിഷൻ -റെഗുലർ / 2017 അഡ്മിഷൻ - സപ്ലിമെന്ററി, ലാറ്ററൽ എൻട്രി / 2019 അഡ്മിഷൻ -റെഗുലർ / 2017, 2018 അഡ്മിഷൻ -സപ്ലിമെന്ററി)/ 2015 അഡ്മിഷൻ -സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) / 2016 അഡ്മിഷൻ - (അഫിലിയേറ്റഡ് കോളജുകൾ) / 2014 അഡ്മിഷൻ - മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ -സപ്ലിമെന്ററി - ലാറ്ററൽ എൻട്രി അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) / 2015 അഡ്മിഷൻ - മേഴ്‌സി ചാൻസ് പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷൻ, വൈവാവോസി പരീക്ഷകൾ ഈ മാസം 19 മുതൽ 21 വരെ തീയതികളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാമുകൾക്ക് (ഡി.എ.എസ്.പി.) കീഴിലുള്ള ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കമ്പ്യൂട്ടർ ലാബ് ഇൻ ചാർജിനെ നിയമിക്കുന്നു. പൊതുവിഭാഗത്തിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലോ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ് മേഖലയിലും വിവിധ കമ്പ്യൂട്ടർ ഓപറേറ്റിങ് സിസ്റ്റം, സോഫ്റ്റ്‌വെയർ എന്നിവയുടെ ഇൻസ്റ്റലേഷൻ മെയിന്റനൻസ് എന്നിവയിലും വിഡിയോ, ഓഡിയോ എഡിറ്റിങ്ങിലും ചുരുങ്ങിയത് ഒരുവർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മാറ്റിവെച്ച 29ന് വൈകീട്ട് അഞ്ചിനുമുമ്പ് dasp@mgu.ac.in ഇ-മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. സംവരണാനുകൂല്യത്തിന് അർഹരായവർ ജാതി / നോൺക്രീമിലെയർ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷഫോറവും വിവരങ്ങളും www.mgu.ac.in വെബ്‌സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.