എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ നാല് സി.പി.എം പ്രവർത്തകർക്ക് ജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ റഹ്മാൻ, സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവർക്കാണ് ജാമ്യം.കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യം പരിഗണിച്ചാണ് ജാമ്യം. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കരുതെന്നത് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം.
കഴിഞ്ഞ ഫെബ്രുവരി 12 നായിരുന്നു സി.പി.എം പ്രവർത്തകർ ദീപുവിനെ മർദിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദീപു മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.