വിദ്യാർഥികളിൽനിന്ന് പണം കവർന്നവർ പിടിയിൽ

ഫോർട്ട്കൊച്ചി: കൊച്ചി കാണാനെത്തിയ പാലക്കാട് സ്വദേശികളായ നാല് പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് പണംകവർന്ന കേസിൽ മട്ടാഞ്ചേരി സ്വദേശികളായ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേരെ ഇൻസ്പെക്ടർ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിൽ പിടികൂടി.

പള്ളുരുത്തി നമ്പ്യാപുരം തറേപറമ്പ് വീട്ടിൽ അഫ്താബ് (18), ഫോർട്ട്കൊച്ചി കൽവത്തി 2/290 നമ്പർ വീട്ടിൽ മുനാസ് (18) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.

അഫ്താബ് മയക്കുമരുന്ന് കൈവശംവെച്ച കേസിലും മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്.

Tags:    
News Summary - Those who stole money from students were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.