കഴക്കമ്പലം: മലയിടം തുരുത്ത് സെൻറ് മേരീസ് യാക്കോബായ പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച പുലർച്ച ഒന്നിനും അഞ്ചരക്കും ഇടയിലാണ് മോഷണം. ഭണ്ഡാരത്തിൽനിന്നും 4000 രൂപയോളം മോഷണം പോയിട്ടുണ്ടെന്നാണ് നിഗമനം.
ഏലിയാസ് ത്രിതിയൻ പാത്രിയാർക്കീസ് ബാവയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ചില്ലു കൂട്ടിലായിരുന്നു ഭണ്ഡാര കുറ്റി.ഗ്ലാസ് പൊട്ടിച്ചാണ് അകത്ത് കയറിയത്. പൊട്ടിക്കുന്നതിനിടെ ഗ്ലാസ് ശരീരത്തിൽ കൊണ്ട് മുറിഞ്ഞ് രക്തം നിലത്ത് വീണ് കട്ട പിടിച്ച് കിടക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി 12.30 വരെ കമ്മിറ്റി നടന്നതിനാൽ പള്ളിയിൽ ആളുണ്ടായിരുന്നു. പുലർച്ച 5.30ന് മണിയടിക്കുന്നതിന് കപ്യാർ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തടിയിട്ട പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും, പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.