തിരുവാങ്കുളം മറ്റക്കുഴിയിലുണ്ടായ അപകടത്തില്‍ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുന്നു

ചരക്കുവാഹനം പോസ്റ്റിലിടിച്ചു; ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി

തി​രു​വാ​ങ്കു​ളം: മ​റ്റ​ക്കു​ഴി​യി​ല്‍ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലും മ​തി​ലി​ലും ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട ച​ര​ക്കു​വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍ കു​ടു​ങ്ങി. അ​ടി​മാ​ലി സ്വ​ദേ​ശി ന​വാ​സാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 1.45 ഓ​ടെ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. തി​രു​വാ​ങ്കു​ള​ത്ത്​ നി​ന്നും മ​റ്റ​ക്കു​ഴി​യി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ടാ​റ്റാ എ​യ്‌​സ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി.

തൃ​പ്പൂ​ണി​ത്തു​റ ഫ​യ​ര്‍ഫോ​ഴ്‌​സ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ടി.​വി​നു​രാ​ജ്, ഫ​യ​ര്‍ ഓ​ഫി​സ​ര്‍മാ​രാ​യ ദി​ന്‍ക​ര്‍.​എം.​ജി , ക​ണ്ണ​ന്‍.​പി, ശ്രീ​നാ​ഥ്, ഹോം​ഗാ​ര്‍ഡ് വ​സ​ന്ത്.​വി.​വി,എ​ന്നി​വ​രു​ടെ​യും പ​ട്ടി​മ​റ്റം നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഹ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ര്‍ഫോ​ഴ്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട ന​വാ​സി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​രെ​യും ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍സ​തേ​ടി. 

Tags:    
News Summary - The truck hit the post; The driver was trapped in the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.