തു​തി​യൂ​രി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​വെ​ച്ച ചാ​യ​ക്ക​ട​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

സാമൂഹിക വിരുദ്ധർ ചായക്കടക്ക് തീവെച്ചു

കാക്കനാട്: തുതിയൂരിൽ രാത്രി ചായക്കടക്ക് തീയിട്ടു. തുതിയൂർ വെളുത്തപാറയിൽ മങ്ങാട്ട് വീട്ടിൽ സി. കുമാറി‍െൻറ 'അളിയ‍െൻറ ചായക്കട' എന്ന കടയാണ് കത്തിനശിച്ചത്.സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. തുതിയൂർ വടക്കേ പള്ളിക്ക് സമീപം ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കടയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ വീട്ടുകാരെ വിവരമറിയിച്ചു.

കടയിലെ ഫർണിച്ചറുകളും ഉപകരണങ്ങളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. 45കാരനായ കുമാറും ഭാര്യ രേഖയും ചേർന്നായിരുന്നു കട നടത്തിയിരുന്നത്.രണ്ട് പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം ഈ കടയായിരുന്നു.

Tags:    
News Summary - The tea shop was set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.