മ​ല​യി​ടം​തു​രു​ത്ത് ന​ട​ക്കാ​വി​ൽ പി​ക്അ​പ് വാ​ൻ വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച നി​ല​യി​ൽ

പിക്അപ് വാൻ വൈദ്യുതി തൂണിലിടിച്ചു

കിഴക്കമ്പലം: നിയന്ത്രണംവിട്ട പിക്അപ് വാൻ വൈദ്യുതി തൂണിലിടിച്ചു. തൂൺ ഒടിഞ്ഞതോടെ മണിക്കൂറോളം വൈദ്യുതി മുടങ്ങി. പുക്കാട്ടുപടി - ചെമ്പറക്കി റോഡിൽ മലയിടംതുരുത്ത് നടക്കാവിൽ ഞായറാഴ്ച രാവിലെ 7.30നാണ് അപകടം.ചെമ്പറക്കിയിൽനിന്ന് വരുകയായിരുന്ന വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ കട്ടിങ്ങിൽ ചാടി നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.

റോഡിന്‍റെ അരിക് കോൺക്രീറ്റ് ചെയ്യാത്തതുമൂലം കട്ടിങ്ങും റോഡിനോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യ മരങ്ങളും ഇവിടെ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായി വാഴക്കുളം പഞ്ചായത്ത് അംഗം നുസ്റത്ത് ഹാരിസ് പറഞ്ഞു. പലപ്രാവശ്യം അക്കേഷ്യമരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും പെരിയാർവാലിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും മെംബർ പറഞ്ഞു. ആറ് മാസത്തിനകം വാഹനാപകടത്തെ തുടർന്ന് ഈ റോഡിൽ നാല് മരണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - The pickup van hit a power pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.