ബാക്ക്പാസ് 4.0 ഫുട്ബാൾ ടൂർണമെന്‍റിൽ വിജ‍യികളായ തൃശൂർ ഗവ. എൻജിനിയറിങ് കോളജ് ടീം

ബാക്ക്പാസ് 4.0 ഫുട്ബാൾ ടൂർണമെന്‍റിൽ തൃശൂർ ഗവ. എൻജിനീയറിങ് കോളജിന് കിരീടം

കൊച്ചി: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർഥികളുടെ ഫുട്ബാൾ കൂട്ടായ്മയായ ഫുട്ബാൾ ഫാൻസ് ഫോറം ‘എനർജി എൻജിനിയറിങ് ബാക്ക്പാസ് 4.0’ അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു.

ഓപ്പൺ വിഭാഗത്തിൽ തൃശൂർ ഗവ. എൻജിനിയറിങ് കോളജ് അലുംനി ജേതാക്കളായി. കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനിയറിങ് അലുംനി റണ്ണേഴ്സ് അപ്പായി. മാസ്റ്റേഴ്സ് വിഭാഗത്തിൽ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനി ജേതാക്കളും കെ.വി.ജി കോളജ് ഓഫ് എൻജിനിയറിങ് സുള്ളിയ, കർണാടക അലുംനി റണ്ണേഴ്സ് അപ്പുമായി.

എൻജിനിയറിങ് കോളജുകളിലെ പൂർവ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ടൂർണമെൻറിന്‍റെ നാലാമത് എഡിഷനാണ് കൊച്ചിയിൽ അരങ്ങേറിയത്. ദക്ഷിണേന്ത്യയിലെ 48 കോളജുകളിൽ നിന്നായി 600ലധികം പൂർവ വിദ്യാർഥികൾ പങ്കെടുത്തു. മുൻ ഇന്ത്യൻ ഇൻറർനാഷനൽ ഫുട്ബാൾ പ്ലയർ ബെൻറല ഡിക്കോത്ത ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. എനർജി എൻജിനിയറിങ് സി.ഇ.ഒ നദീം ശരീഫ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനി വൈസ് പ്രസിഡന്റ് ബിനു ആർ. ചന്ദ്രൻ, ഫിസിക്കൽ ഡിപ്പാർട്മെൻറ് ഹെഡ് അനീഷ് ബാബു, അസി. പ്രഫസർ സോബിൻ ഫ്രാൻസിസ്, ഫുട്ബാൾ ഫാൻസ് ഫോറം ഫൗണ്ടർ നൗഫൽ ബഷീർ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Tags:    
News Summary - The football tournament has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.