കീഴ്മാട്: ഗ്രാമപഞ്ചായത്തിലെ കുട്ടമശ്ശേരി മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായി. കുട്ടമശ്ശേരി, അമ്പലപ്പറമ്പ്, സൂര്യനഗർ എന്നിവിടങ്ങളിലാണ് നായ്ക്കൾ വർധിച്ചിരിക്കുന്നത്. ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ഞായറാഴ്ച സൂര്യനഗറിന് സമീപം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മനക്കക്കാട് സ്വദേശി ശ്യാമിന് നായ് കുറുകെ ചാടിയതിനെത്തുടർന്ന് അപകടത്തിൽപെട്ട് പരിക്കുപറ്റി.
അമ്പലപ്പറമ്പ് വാരിക്കാട്ടുകുടി വീട്ടിൽ ഫാത്തിമ, അശ്വതി നിലയത്തിൽ നന്ദനൻ, അന്തർസംസ്ഥാന തൊഴിലാളി തുടങ്ങിയവർക്കെല്ലാം രണ്ടാഴ്ചക്കിടെ നായുടെ കടിയേറ്റു. ഇതുകൂടാതെ വിവിധ സ്ഥലങ്ങളിൽ നിരവധി പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിയിട്ടുണ്ട്. പല ഭാഗത്തും നായ് ശല്യം രൂക്ഷമായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മുതിർന്നവർ അടക്കം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. മദ്റസയിലും സ്കൂളുകളിലും പോകുന്ന കുട്ടികളും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.