അങ്കമാലി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം
അങ്കമാലി: പട്ടണത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ഭക്ഷ്യസുരക്ഷ വിഭാഗം മിന്നല്‍ പരിശോധന നടത്തി പഴകിയ ഭക്ഷണം പിടികൂടി.നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വത്തില്‍ 11 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
എം.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന നിള പാലസ്, ദാബ എന്നീ ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.ആരോഗ്യത്തിന് ഹാനികരമായ ഇറച്ചിവിഭവങ്ങള്‍, സാലഡുകള്‍, മയണൈസ് തുടങ്ങിയവയാണ് പിടികൂടിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എം. ഷിയാസുദ്ദീന്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ടി. സുധീഷ്, അരുണ്‍രംഗന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിനിടെ നഗരസഭ പരിധിയിലെ സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 18ന് നഗരസഭ പ്രത്യേകം യോഗം ചേരുമെന്ന് നഗരസഭ ചെയര്‍മാന്‍ റെജി മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.