പൊതുജനങ്ങളില്‍നിന്ന് പിരിവെടുത്ത് നിർമിച്ച മലയാറ്റൂര്‍ ജനകീയ ബസ് കാത്തുനിൽപ് കേന്ദ്രം
മലയാറ്റൂര്‍: ജനകീയ ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിലെ എഫ്.എം റേഡിയോ എടുത്തുകൊണ്ടുപോയ ആള്‍ക്ക് മുന്നറിയിപ്പുമായി സ്വതന്ത്ര പഞ്ചായത്ത് അംഗം സേവ്യര്‍ വടക്കുഞ്ചേരി.
തിങ്കളാഴ്ച രാത്രി ഒരാൾ റേഡിയോ എടുത്ത് കൊണ്ടുപോയത് സമീപ വീട്ടിലെ സി.സി.ടി.വിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. എടുത്തുകൊണ്ടു പോയ വ്യക്തി രണ്ടുദിവസത്തിനകം റേഡിയോ തിരികെയെത്തിക്കണമെന്നും അല്ലാത്തപക്ഷം ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പൊലീസിന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
സമൂഹത്തില്‍ മോശപ്പെട്ട വ്യക്തി എന്ന പേര് വരാതിരിക്കാന്‍ ദയവുചെയ്ത് റേഡിയോ തിരിച്ചുകൊണ്ടുവന്ന് വെക്കണമെന്ന് സേവ്യര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.