മൃഗാശുപത്രിയുടെ മതിൽ അപകടാവസ്ഥയിൽ

പെരുമ്പാ​വൂ​ര്‍: മൃ​ഗാ​ശു​പ​ത്രി​യു​ടെ മ​തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ 22ാം വാ​ര്‍ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ മ​തി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു ഭാ​ഗ​ത്തെ മ​തി​ല്‍ ഇ​ടി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. വാ​ര്‍ഡ് കൗ​ണ്‍സി​ല​റോ ന​ഗ​ര​സ​ഭ​യോ മ​തി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ല. ക​ല്ലും സി​മ​ന്റ് പാ​ളി​ക​ളും റോ​ഡ് വ​ശ​ത്ത് കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തു​കൊ​ണ്ട് പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വി​ല്ല.

ഇ​തി​നി​ടെ​യാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ മ​റു​ഭാ​ഗം മ​തി​ല്‍കൂ​ടി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

എ​ത്ര​യും വേ​ഗം മ​തി​ല്‍ പു​ന​ര്‍നി​ര്‍മി​ക്ക​ണ​മെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി 22ാം വാ​ര്‍ഡ് യൂ​നി​റ്റ് ക​മ്മി​റ്റി ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The wall of the veterinary hospital is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.